PENNUGAL IGANE THUDANGIYALO

Mlayalam Filim Actress Sona Nair Hot

NITHY MENON

How To Control Cholesterol

കൊളസ്ട്രോളിനെ അടുത്തറിയാം; നിയന്ത്രിക്കാം

 രക്തത്തിലും ശരീരകലകളിലും മെഴുക് പോലെ കാണപ്പെടുന്ന പദാര്‍ഥമാണ് കൊളസ്ട്രോൾ‍. ശരീരഭാരത്തിന്റെ ഏകദേശം പകുതിയോളം വരുന്ന കൊളസ്ട്രോള്‍ ശരീരത്തിന്റെ ഊര്‍ജാവശ്യങ്ങള്‍ നിറവേറ്റുന്നു. രക്തത്തിൽ ലയിച്ച് ചേരാത്ത കൊളസ്ട്രോള്‍ പ്രോട്ടീനുമായി കൂടിച്ചേർന്നു ലിപോ പ്രോട്ടീന്‍ കണികയായി രക്തത്തിലൂടെ ശരീരത്തിന്റെ എല്ലാ ഭാഗത്തും എത്തിച്ചേരുന്നു. ശരീരത്തിന് വേണ്ട അളവിന് മാത്രം കൊളസ്ട്രോള്‍ ആരോഗ്യപ്രദമായ ശരീരത്തിന് വളരെ ആവശ്യമാണ്. ശരീരത്തിലെ കോശ ഭിത്തിയുടെ നിര്‍മിതിക്കും കോശങ്ങളുടെ വളര്‍ച്ചയ്ക്കും കൊളസ്ട്രോള്‍ മുഖ്യ ഘടകമാണ്. അതുപോലെ തന്നെ സെക്സ് ഹോര്‍മോണുകളായ ആന്‍ഡ്രജൻ‍, ഈസ്ട്രജന്‍ എന്നിവയുടെ ഉല്പാദത്തിനും എ, ഡി, ഇ, കെ വിറ്റാമിനുകളെ പ്രയോജപ്പെടുത്തുവാനും സൂര്യപ്രകാശത്തെ വിറ്റാമിന്‍ ഡി യാക്കി മാറ്റാനും കൊളസ്ട്രോള്‍ സഹായകമാണ്. അതോടൊപ്പം വൃക്കകളിലെ കോര്‍ട്ടിസോള്‍ ഹോര്‍മോണുകളുടെ ഉൽപാദത്തിനും കൊളസ്ട്രോള്‍ സഹായിക്കുന്നു.  

നമ്മുടെ ശരീരത്തിന് ആവശ്യമായ ആകെ കൊളസ്ട്രോളിന്റെ 80 ശതമാനവും കരള്‍ തന്നെയാണ് ഉൽപാദിപ്പിക്കുന്നത്. ബാക്കി 20 ശതമാനം കൊളസ്ട്രോള്‍ മാത്രമേ കഴിക്കുന്ന ആഹാരത്തിൽ നിന്നും ശരീരത്തിനു ലഭിക്കുന്നുള്ളൂ.  

എൽഡിഎൽ 
ലോ ഡെന്‍സിറ്റി ലിപോ പ്രോട്ടീന്‍ അഥവാ ചീത്ത കൊളസ്ട്രോള്‍ എന്ന അപരാമത്തിൽ അറിയപ്പെടുന്ന ഈ കൊളസ്ട്രോള്‍ ഘടകത്തിന്റെ അളവ് രക്തത്തിൽ കൂടിയാൽ ഇത് രക്ത ധമികള്‍ക്കുള്ളിൽ അടിഞ്ഞുകൂടി അപകടകരമായ ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണമാകാം.  

എച്ച്ഡിഎൽ 
ഹൈ ഡെന്‍സിറ്റി ലിപോ പ്രോട്ടീന്‍ അഥവാ നല്ല കൊളസ്ട്രോള്‍ എന്നറിയപ്പെടുന്ന ഈ കൊളസ്ട്രോള്‍ രക്തധമനികളിൽ കൊഴുപ്പ് അടിഞ്ഞു കൂടാതെ അതിനെ കരളിലെത്തിക്കാന്‍ പരമാവധി ശ്രമിക്കുന്നു.  

വിഎൽഡിഎൽ 
വെരി ലോ ഡെന്‍സിറ്റി ലിപോ പ്രോട്ടീന്‍ ഏറ്റവും കൂടുതൽ ട്രൈ ഗ്ളിസറൈഡുകള്‍ കാണപ്പെടുന്ന കൊഴുപ്പു കണികയാണ്. ഇത് വളരെ സാന്ദ്രത കുറഞ്ഞ കൊളസ്ട്രോളിനെ രക്തത്തിലൂടെ സഞ്ചരിക്കുവാന്‍ സഹായിക്കുന്നു.  

റ്റിജി 
റ്റിജി അഥവാ ട്രൈ ഗ്ളിസറൈഡുകള്‍ സാധാരണ കൊഴുപ്പാണ്. ഇവ ഊര്‍ജ്ജം സൂക്ഷിച്ചുവച്ച് ആവശ്യമുള്ളപ്പോള്‍ ശരീരത്തിനു അധിക ഊര്‍ജ്ജം നൽകുന്നു. എൽഡിഎൽ രക്തധമനികളിൽ അടിഞ്ഞുകൂടാന്‍ ഇവ കാരണമാകുന്നു.  

കൊളസ്ട്രോളിന്റെ അളവ്  
എൽഡിഎൽ, എച്ച്ഡിഎൽ, വിഎൽഡിഎൽ, എന്നീ മൂന്നു കൊളസ്ട്രോള്‍ ഘടകങ്ങളും കൂടിച്ചേരുന്നതാണ് ടോട്ടൽ കൊളസ്ട്രോൾ‍. ഇത് രക്ത പരിശോധയിൽ 200 mg/dL താഴെയായിരിക്കുന്നതാണ് ഉത്തമം.  

എൽഡിഎൽ 
ഹൃദ്രോഗങ്ങളുടെ പ്രധാന കാരണക്കാരായ എൽ.ഡി.എൽ ന്റെ അളവ് 100mg/dL കുറവായിരിക്കുന്നതാണ് സുരക്ഷിതം.  

എച്ച്ഡിഎൽ 
എച്ച്ഡിഎൽ കൂടുന്നതാണ് നല്ലത്. ഇത് 40 mg/dL കുറയുന്നത് എൽഡിഎൽ കൂടുതൽ അടിയാന്‍ കാരണമാകും.  

വിഎൽഡിഎൽ 
വി.എൽ.ഡി.എൽ അളവ് കൂടുന്നതും കൊളസ്ട്രോള്‍ ദോഷം കൂട്ടും. 30 mg/dL കൂടാതിരിക്കുന്നതാണ് സുരക്ഷിതം.  

റ്റിജിഅഥവാ ട്രൈ ഗ്ളിസറൈഡുകള്‍ 
രക്തധമനികളിൽ കൊഴുപ്പ് അടിയാന്‍ കാരണമാകുമെന്നതിനാൽ അതിന്റെ അളവ് 150 mg/dL താഴ്ന്നു നിൽക്കുന്നതാണ് നല്ലത്.  

പ്രധാന പരിശോധനകള്‍  
രണ്ടു വിധത്തിലുള്ള പരിശോധകളാണ് പൊതുവേ കൊളസ്ട്രോള്‍ നിര്‍ണ്ണയത്തിനുള്ളത്.  
∙ രക്തത്തിലെ ടോട്ടൽ കൊളസ്ട്രോള്‍ അളവ് നിര്‍ണ്ണയം  
∙ ലിപിഡ് പ്രൊഫൈൽ പരിശോധന  

നല്ല കൊളസ്ട്രോളായ എച്ച്ഡിഎൽ ന്റെ അളവ് വളരെ കുറഞ്ഞും ചീത്ത കൊളസ്ട്രോളായ എൽഡിഎൽ ന്റെ അളവ് കൂടിയും ഇരിക്കുന്ന അപകടാവസ്ഥയിലും ടോട്ടൽ കൊളസ്ട്രോള്‍ സുരക്ഷിത നിലയിലായിരിക്കും. വേര്‍തിരിച്ചുള്ള കൃത്യമായ അളവ് ലിപിഡ് പ്രൊഫൈലിൽ നിന്നു കൃത്യമായി അറിയാം എന്നതിനാൽ ലിപിഡ് പ്രൊഫൈൽ പരിശോധനയാണ് കൂടുതൽ അഭികാമ്യം.  

പരിശോധനയ്ക്കു മുന്‍പ് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ 
∙ കൊളസ്ട്രോള്‍ നില ശരിയായി മനസിലാക്കാൻ 9-12 മണിക്കൂര്‍ ഉപവാസം വേണം എന്നാണ് നിലവിലുള്ള നിര്‍ദ്ദേശം. രാത്രി ഭക്ഷണം കഴിഞ്ഞു ഉറങ്ങാൻ കിടന്നാൽ രാവിലെ പ്രഭാത ഭക്ഷണത്തിനു മുന്‍പ് രക്തം പരിശോധിക്കുന്നതാണ് പ്രായോഗികം. എന്നാൽ വെള്ളം കുടിക്കുന്നതിൽ കുഴപ്പമില്ല.  
∙ പ്രമേഹരോഗികൾ‍, ഹൃദ്രോഗികൾ‍, പക്ഷാഘാതം വന്നവർ‍, പുകവലിക്കുന്നവർ‍, ഉയര്‍ന്ന രക്ത സമ്മര്‍ദ്ദമുള്ളവര്‍ പാരമ്പര്യമായി ഹൃദയാഘാത സാധ്യത ഉള്ളവര്‍ തുടങ്ങിയവര്‍ക്ക് കൊളസ്ട്രോള്‍ പരിശോധന അനിവാര്യമാണ്.  
∙ 20 വയസാകുമ്പോള്‍ ലിപിഡ് പ്രൊഫൈൽ ടെസ്റ്റ് ചെയ്ത് തുടങ്ങണം. ഫലം നല്ലതാണെങ്കിൽ അഞ്ച്് വര്‍ഷത്തിലൊരിക്കൽ ടെസ്റ്റ് ചെയ്താൽ മതി. അല്ലെങ്കിൽ ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം ചുരുങ്ങിയത് വര്‍ഷത്തിലൊരിക്കൽ പരിശോധന നടത്തണം.  
∙പരിശോധനയ്ക്കു മുന്‍പ് വ്യായാമം പാടില്ല. കാരണം വ്യായാമത്തിൽ ഏര്‍പ്പെട്ടാൽ കൊഴുപ്പ് ഊര്‍ജ്ജമായ് മാറുന്നതിന്റെ അളവ് വര്‍ദ്ധിക്കും.  

കൊളസ്ട്രോളും രോഗങ്ങളും  
ഹൃദയം: ധമനികളിൽ കൊളസ്ട്രോള്‍ അടിഞ്ഞ് ഹൃദയത്തിലേക്ക് രക്തയോട്ടം കുറഞ്ഞാൽ ഹൃദയ പേശികള്‍ നിര്‍ജ്ജീവമായ് ഹൃദയാഘാതം വരാം.  
സ്ട്രോക്ക്: തലച്ചോറിലേക്കുള്ള രക്തക്കുഴലുകളിൽ തടസ്സം വന്നാൽ സ്ട്രോക്ക് ഉണ്ടാകാം.  
ഉയര്‍ന്ന ബി.പി: കൊഴുപ്പ് അടിഞ്ഞു കൂടി ധമനികള്‍ ഇടുങ്ങിയാൽ ഹൃദയത്തിന്റെ ജോലി ഭാരം കൂടി ബി.പി വളരെ കൂടുന്നു.  
വൃക്ക: വൃക്കകളിലെ ധമനികളിൽ കൊഴുപ്പ് അടിഞ്ഞുകൂടി വൃക്കകള്‍ പൂര്‍ണ്ണമായും പ്രവര്‍ത്തനരഹിതമാകാം.  
കാലുകൾ‍: കാലുകളിലെ രക്തക്കുഴലുകളുടെ വ്യാസം കുറഞ്ഞ് രക്തയോട്ടം കുറയുന്നതുമൂലം രോഗങ്ങള്‍ ഉണ്ടാകാം.  
ലൈംഗികശേഷിക്കുറവ്: ഉദ്ധാരണശേഷിക്കുറവ് പോലെയുള്ള രോഗങ്ങള്‍ക്കുള്ള സാധ്യത.  

കൊളസ്ട്രോള്‍ കുറയ്ക്കാന്‍ ചില വഴികൾ  
∙ നടത്തം ശീലമാക്കുക  
∙ ടെന്‍ഷന്‍ ഉള്ളപ്പോള്‍ ഭക്ഷണം ഒഴിവാക്കുക  
∙ഫാസ്റ്റ് ഫുഡ് കഴിവതും ഒഴിവാക്കുക  
∙ പഴങ്ങളും പച്ചക്കറികളും ശീലമാക്കുക  

ഡോ. പീറ്റര്‍ കെ. ജോസഫ്, 
സീനിയര്‍ കണ്‍സൽട്ടന്റ് കാര്‍ഡിയോളജി, 
കിംസ് ഹോസ്പ്പിറ്റൽ, തിരുവനന്തപുരം.

What App Clip

വാട്‌സ്ആപ്പില്‍ പ്രചരിക്കുന്ന ആ ക്ലിപ്പ് തന്റേതല്ലെന്ന് ഭാഗ്യലക്ഷ്മി

 തന്റേതെന്ന പേരില്‍ വാട്സ് പ്രചരിക്കുന്ന ഓഡിയോക്ലിപ്പിനെതിരെ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ ഭാഗ്യലക്ഷ്മി രംഗത്ത്.ഒരു സ്ത്രീ അവരുടെ ആത്മസുഹൃത്തിനോട് നഷ്ടപ്രണയത്തെ കുറിച്ച് പറയുന്ന ടെലിഫോണ്‍ സംഭാഷണത്തിന്റെ ശബ്ദരേഖയാണ് ഭാഗ്യലക്ഷ്മിയുടേതെന്ന പേരില്‍ പ്രചരിക്കുന്നത്. ഭാഗ്യലക്ഷ്മിയുടെ ഫോട്ടോ കൂടി ചേര്‍ത്താണ് ശബ്ദരേഖ ഭാഗ്യലക്ഷ്മിയുടേതാണെന്ന് പറഞ്ഞ് പ്രചരിപ്പിക്കുന്നത്. അവര്‍ രണ്ട് പേരും ആരെന്നോ ഏതെന്ന് എനിക്കറിയില്ല. സിനിമയ്ക്ക് പുറത്തുള്ളവരാണ് ഇത്തരമൊരു പ്രചരണത്തിന് പിന്നില്‍. ഇത്രയും സിനിമകള്‍ക്ക് ശബ്ദം നല്‍കിയിട്ടും മലയാളികള്‍ക്ക് എന്റെ ശബ്ദം തിരിച്ചറിയാനായില്ലല്ലോ എന്നത് സങ്കടകരമാണെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു. ഇതിന്റെ പേരില്‍ സൈബര്‍ സെല്ലിന് കേസ് കൊടുക്കാനില്ലെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു. തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് ഭാഗ്യലക്ഷ്മി വിശദീകരണവുമായി രംഗത്തെത്തിയിരിയ്ക്കുന്നത്.
ഭാഗ്യലക്ഷ്മിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം: 
ദയവായി ശ്രദ്ധിക്കുക
കഴിഞ്ഞ കുറേ നാളുകളായി ഞാന്‍ നേരിട്ട് കൊണ്ടിരിക്കുന്ന ഒരു വലിയ പ്രശ്‌നം ഒരു ഫോണ്‍ സംഭാഷണമാണ്..ഏതോ ഒരു സ്ത്രീ അവരുടെ നഷ്ട പ്രണയത്തെക്കുറിച്ച് ഒരു(ആത്മ ) സുഹൃത്തിനോട് സംസാരിക്കുന്ന താണ് സംഭാഷണം.ആ മഹാനായിരിക്കാം അത് പുറത്തു വിട്ടത്. ഇവര്‍ രണ്ട്‌പേരും ആരെന്നോ എന്തെന്നോ എനിക്കറിയില്ല. പക്ഷേ എന്റെ ഫോട്ടോയോട്കൂടിയാണ് പ്രസ്തുത സംഭാഷണം വാട്‌സ് ആപ്പില്‍ കൂടി പ്രചരിപ്പിക്കുന്നത്. ഏറ്റവും രസകരം സിനിമാക്കാര്‍ക്കൊക്കെ അറിയാം ഇതെന്റെ ശബ്ദമല്ലെന്ന്.
എന്നാല്‍ സിനിമക്ക് പുറത്തളളവരാണ് ഇത്തരമൊരു പ്രചരണം നടത്തുന്നത്. പലരും പറഞ്ഞു സൈബര്‍ സെല്ലിന് പരാതിപ്പെടാന്‍. പക്ഷേ ഇതെന്റെ ശബ്ദമല്ലാത്തത്‌കൊണ്ടും ഞാനത്രക്ക് വിഡ്ഢിയല്ലാ എന്ന് സ്വയം ബോധ്യമുളളത്‌കൊണ്ടും ഞാനത് ചെയ്യുന്നില്ല. പക്ഷേ നിരന്തരം എനിക്കു വരുന്ന മെയിലുകളില്‍ കൂടിയും മെസ്സേജുകളില്‍ കൂടിയും നേരിട്ടുംചോദിക്കുന്നവര്‍ക്ക് വേണ്ടിയാണ് ഈ കുറിപ്പ്. എന്നെ സ്‌നേഹിക്കുന്നവര്‍ക്കും മനസ്സിലാക്കിയവര്‍ക്കും വിശ്വാസമുളളവര്‍ക്കും എന്നെയറിയാം,എന്റെ ശബ്ദമറിയാം,ഞാനിത്ര മണ്ടിയല്ലെന്നുമറിയാം.
ഇത്രയും സിനിമകള്‍ക്ക് ശബ്ദം നല്‍കിയിട്ടും മലയാളികള്‍ക്ക് എന്റെ ശബ്ദം തിരിച്ചറിയാന്‍ സാധിച്ചില്ലല്ലോ എന്ന സങ്കടവുമുണ്ട് എനിക്ക്. ഇനി ആ ശബ്ദത്തിനുടമയെ തിരിച്ചറിഞ്ഞേ അടങ്ങൂ എന്ന പരദൂഷണ മനോഭാവമുളളവര്‍ ദയവായി ആ സംഭാഷണം മുഴുവനായി കേള്‍ക്കുക അതില്‍ അവരുടെ പേരും സ്ഥലവും വ്യക്തമായി പറയുന്നുണ്ട്.കേട്ട് നിര്‍വൃതിയടയുക സായൂജ്യം കൊളളുക.എന്നിട്ടും സംശയിക്കുന്നവരോട് എനിക്കൊന്നേ പറയാനുള്ളൂ.
എന്റെ പ്രണയം ഇങ്ങനെയല്ല.

Resons Of Love

സുന്ദരികളായ പെണ്‍പിള്ളേരെല്ലാം തല്ലിപ്പൊളികളായ പുരഷന്‍മാരെ പ്രണയിക്കുന്നതിന് പിന്നിലെ കാരണങ്ങള്‍ 

  പണ്ട് കാലം മുതലേ ക്യാമ്പസുകളില്‍ കണ്ടുവരുന്ന ഒരു കാഴ്ചയാണ് കാണാന്‍ കൊള്ളാവുന്ന പെണ്‍പിള്ളേരുടെ ഒക്കെ കാമുകന്‍മാര്‍ തല്ലിപ്പൊളിയന്‍മാര്‍ എന്നുള്ളത്. ഈ ന്യൂജനറേഷന്‍ കാലഘട്ടത്തിലും അതിന് വലിയ മാറ്റം ഒന്നുമുണ്ടായിട്ടില്ല. ക്യാമ്പസുകളില്‍ മാത്രം അല്ല പുറത്തും ഈ സ്ഥിതി തന്നെയാമ് കണ്ടുവരുന്നത്. ഈ രംഗത്തെ നമ്മുടെ ഗവേഷകരും പറയുന്നത് സ്ത്രീകള്‍ക്ക് തല്ലിപ്പൊളി പുരുഷന്മാരോടാണ് പ്രണയം തോന്നുകയെന്നാണ്. അതിനുള്ള ചില കാരണങ്ങള്‍ ചുവടെ.
തല്ലിപ്പൊളികളായ ആണുങ്ങള്‍ തന്റെ പെണ്ണിന്റെ കാര്യത്തില്‍ മറ്റുള്ളവരേക്കാള്‍ അങ്ങേയറ്റം ആത്മാര്‍ഥത കാണിക്കും. ഇത് സ്ത്രീകള്‍ ഇഷ്ടപ്പെടുന്നു.
ഇത്തരം ആണുങ്ങള്‍ പ്രണയകാര്യങ്ങളില്‍ കാണിക്കുന്ന ധൈര്യം സ്ത്രീകള്‍ക്ക് പെട്ടന്ന് ഇഷ്ടപ്പെടും.
ഇത്തരം ആണുങ്ങള്‍ക്ക് ആത്മവിശ്വാസം വളരെക്കൂടുതലായിരിക്കും. ഇതും സ്ത്രീകള്‍ ആകൃഷ്ടരാകുന്നതിന് കാരണമാണ്.
ഇത്തരം പുരുഷന്മാര്‍ തന്റെ പങ്കാളിക്ക് ജീവിതത്തില്‍ വളരെയേറെ സ്ഥാനം കൊടുക്കുന്നു.
ഇവര്‍ പങ്കാളിക്ക് മറ്റെന്തിലമധികം പ്രധാന്യം നല്‍കും.
പ്രവര്‍ത്തിയിലും കാഴ്ചയിലും കടുപ്പക്കാരാണെങ്കിലും പ്രണയ ബന്ധങ്ങളില്‍ ഇവര്‍ അങ്ങേയറ്റം റൊമാന്റിക്കാണ്.
ഇത്തരം പുരുഷന്മാര്‍ അവര്‍ സ്‌നേഹിക്കുന്ന സ്ത്രീകള്‍ക്കു വേണ്ടി എന്തു സാഹസികതയ്ക്കും തയ്യാറാകും. ഇതും സ്ത്രീകള്‍ ഇഷ്ടപ്പെടുന്നു.
ഇവര്‍ സ്ത്രികളെക്കൂടുതല്‍ സംരക്ഷിക്കുന്നു.

A funny Video