YESUDAS

 
ഗന്ധർവൻമാരിൽ മനുഷ്യത്വം ഉണ്ടാകണം എന്ന് നിർബന്ധമില്ല .... അത് ഉണ്ടാക്കണമെന്ന് വാശി പിടിക്കുകയും ചെയരുത്..
ഗാനന്ധര്‍വന്റെ സംഗീത മാധുരി കേട്ട് മനസ് കുളിര്‍ത്ത മലയാളികളുടെ തലക്ക് തീപിടിപ്പിക്കും വാര്‍ത്തയാണ് തലസ്ഥാനത്ത് നീന്നും ഇന്ന് നല്‍കാനുള്ളത്. രാഷ്ട്രപിതാവിന്റെ ജന്‍മദിന പരിപാടിയില്‍ പങ്കെടുക്കാത്തിെയ 5,000 കുട്ടികളെയാണ് മലയാളിയുടെ ഈ മഹാനായ ഗന്ധര്‍വന്‍ തലസ്ഥാനത്ത് അപമാനീച്ചത്. തൂവെള്ള വസ്ത്രം മാത്രം ധരിക്കുന്ന ഗന്ധര്‍വന്റെ കുപ്പായത്തില്‍ പരന്ന ചെളിക്കറ. വെള്ളക്കുപ്പായത്തിലും വെള്ളച്ചെരുപ്പിലും വെളുത്ത തൊലിയിലും ചെളിപറ്റുമെന്ന് പറഞ്ഞ് കാറില്‍നീന്നും ഇറങ്ങാതെ തിരിച്ചുപോയപ്പോള്‍ പിഞ്ചുമസുകളില്‍ നീന്നും ഉയര്‍ന്ന സംശയം ---ഇതാണോ ഗാന്ധര്‍വ സംഗീതം.
5,000 കുട്ടികളുമൊത്ത് 'ദേശത്തിനായി പാടൂ' എന്ന ഗാന്ധി ഗാനാഞ്ജലിയില്‍ പാടുമെന്നായിരുന്നു സംഘാടകള്‍ അറിയിച്ചത്. അവിടെ എത്തിയപ്പോഴാണ് അറിയുന്നത് കാറില്‍ നീന്നും iറങ്ങിയാല്‍ കാലില്‍ ചെളിതെറിക്കുമെന്ന്.യേശുദാസ് ഇറങ്ങാന്‍ തയ്യാറാകാതെ തിരിച്ചുപോയി. സംഘാടകര്‍ കാല്പിടിച്ച് അപേക്ഷിച്ചിട്ടും കൂസിയില്ല. ഒടുവില്‍ കുട്ടികള്‍ പാടി, 'ദേശത്തിനായി പാടൂ'.