Resons Of Love

സുന്ദരികളായ പെണ്‍പിള്ളേരെല്ലാം തല്ലിപ്പൊളികളായ പുരഷന്‍മാരെ പ്രണയിക്കുന്നതിന് പിന്നിലെ കാരണങ്ങള്‍ 

  പണ്ട് കാലം മുതലേ ക്യാമ്പസുകളില്‍ കണ്ടുവരുന്ന ഒരു കാഴ്ചയാണ് കാണാന്‍ കൊള്ളാവുന്ന പെണ്‍പിള്ളേരുടെ ഒക്കെ കാമുകന്‍മാര്‍ തല്ലിപ്പൊളിയന്‍മാര്‍ എന്നുള്ളത്. ഈ ന്യൂജനറേഷന്‍ കാലഘട്ടത്തിലും അതിന് വലിയ മാറ്റം ഒന്നുമുണ്ടായിട്ടില്ല. ക്യാമ്പസുകളില്‍ മാത്രം അല്ല പുറത്തും ഈ സ്ഥിതി തന്നെയാമ് കണ്ടുവരുന്നത്. ഈ രംഗത്തെ നമ്മുടെ ഗവേഷകരും പറയുന്നത് സ്ത്രീകള്‍ക്ക് തല്ലിപ്പൊളി പുരുഷന്മാരോടാണ് പ്രണയം തോന്നുകയെന്നാണ്. അതിനുള്ള ചില കാരണങ്ങള്‍ ചുവടെ.
തല്ലിപ്പൊളികളായ ആണുങ്ങള്‍ തന്റെ പെണ്ണിന്റെ കാര്യത്തില്‍ മറ്റുള്ളവരേക്കാള്‍ അങ്ങേയറ്റം ആത്മാര്‍ഥത കാണിക്കും. ഇത് സ്ത്രീകള്‍ ഇഷ്ടപ്പെടുന്നു.
ഇത്തരം ആണുങ്ങള്‍ പ്രണയകാര്യങ്ങളില്‍ കാണിക്കുന്ന ധൈര്യം സ്ത്രീകള്‍ക്ക് പെട്ടന്ന് ഇഷ്ടപ്പെടും.
ഇത്തരം ആണുങ്ങള്‍ക്ക് ആത്മവിശ്വാസം വളരെക്കൂടുതലായിരിക്കും. ഇതും സ്ത്രീകള്‍ ആകൃഷ്ടരാകുന്നതിന് കാരണമാണ്.
ഇത്തരം പുരുഷന്മാര്‍ തന്റെ പങ്കാളിക്ക് ജീവിതത്തില്‍ വളരെയേറെ സ്ഥാനം കൊടുക്കുന്നു.
ഇവര്‍ പങ്കാളിക്ക് മറ്റെന്തിലമധികം പ്രധാന്യം നല്‍കും.
പ്രവര്‍ത്തിയിലും കാഴ്ചയിലും കടുപ്പക്കാരാണെങ്കിലും പ്രണയ ബന്ധങ്ങളില്‍ ഇവര്‍ അങ്ങേയറ്റം റൊമാന്റിക്കാണ്.
ഇത്തരം പുരുഷന്മാര്‍ അവര്‍ സ്‌നേഹിക്കുന്ന സ്ത്രീകള്‍ക്കു വേണ്ടി എന്തു സാഹസികതയ്ക്കും തയ്യാറാകും. ഇതും സ്ത്രീകള്‍ ഇഷ്ടപ്പെടുന്നു.
ഇവര്‍ സ്ത്രികളെക്കൂടുതല്‍ സംരക്ഷിക്കുന്നു.