Doctor Shocked….

ചെവിവേദനയുമായി ആശുപത്രിയിലെത്തിയ യുവതിയെ പരിശോധിച്ച ഡോക്ടര്‍മാർ ഞെട്ടി…. 


spider-living-in-womans-ear


അസഹനീയമായ ചെവിവേദനയുമായി ആശുപത്രിയിലെത്തിയ യുവതിയുടെ ചെവി പരിശോധിച്ച ഡോക്ടർമാർ  ഞെട്ടി.മറ്റൊന്നുമല്ല ചെവിക്കുള്ളില്‍ കയറിപ്പറ്റിയത്‌ ഒരു എട്ടുകാലി.ചൈനക്കാരിയായ യുവതിയുടെ ചെവിക്കുള്ളിലാണ് 5 ദിവസങ്ങളോളമായി കഴിയുന്ന  എട്ടുകാലിയെ പുറത്തെടുത്തത്.എന്തിന്, എട്ടുകാലി വല കെട്ടാന്‍വരെ തുടങ്ങിയെന്നാണ് അറിയുന്നത്.ചെവിക്കുള്ളില്‍ല എട്ടുകാലിയിരിക്കുന്ന ചിത്രങ്ങളും ചൈനയിലെ പീപ്പിള്‍ ഡെയിലി ഓണ്‍ലൈന്‍ പുറത്തുവിട്ടിട്ടുണ്ട്.. അടുത്തിടെ തന്റെ കാമുകനുമൊത്ത്‌ പുറത്തുപോയപ്പോള്‍ ഒരു മരത്തില്‍നിന്ന്‌ പഴം പറിച്ചെടുക്കാന്‍ ശ്രമിച്ചെന്നും അപ്പോഴാവാം ഈ എട്ടുകാലി കയറിയതെന്നുമാണ്‌ യുവതി കരുതുന്നു.കാമുകനുമൊത്ത്‌ പുറത്ത്‌ പോയി തിരിച്ചെത്തിയപ്പോഴാണ്‌ ചെവിക്കുള്ളില്‍ കിരുകിരുപ്പും വേദനയും തുടങ്ങിയത്‌. തുടര്‍ന്ന്‌ വേദന കൂടി വന്നപ്പോള്‍ യുവതി ആശുപത്രിയില്‍ എത്തുകയായിരുന്നു. തുടര്‍ന്ന് ഡോക്ടര്‍മാര്‍ നടത്തിയ പരിശോധനയിലാണ്  എട്ടുകാലിയുള്ളതായി അറിഞ്ഞത്.ചെറിയ ചവണ ഉപയോഗിച്ച് എട്ടുകാലിയെ പുറത്തെടുക്കാനുള്ള ആദ്യശ്രമം വിഫലമായി. കാരണം ഇതിനിടയില്‍ എട്ടുകാലി കടിച്ചാല്‍ അത് കൂടുതല്‍ പ്രശ്നങ്ങളുണ്ടാക്കും. തുടര്‍ന്ന് ഡോ.ലിയു ഷെഗും സഹപ്രവര്‍ത്തകരും ചേര്‍ന്ന് ചെവിയില്‍ ക്ഷാര ലായനി ഒഴിച്ചതിനുശേഷമാണ് എട്ടുകാലി പുറത്തേക്കുവന്നത്.