നടി പാര്‍വ്വതി ഇനി അഭിനയിക്കാനില്ലെന്ന് ….
മലയാളികളുടെ മനം കവർന്ന നടി പാര്‍വ്വതി സിനിമയോട് വിടപറയുന്നു…ഞെട്ടേണ്ട…സിനിമയില്‍ നിന്നും തല്‍ക്കാലം മാറി നില്‍ക്കാനാണ് പാര്‍വ്വതിയുടെ തീരുമാനം. ഇനി കുറച്ചു നാള്‍ ചമയങ്ങളില്ലാത്തൊരു ജീവിതമാണ് താരം ആഗ്രഹിക്കുന്നത്.
കുറച്ച് മാസങ്ങള്‍ക്ക് ശേഷം വീണ്ടും സിനിമയിലേക്ക് വരാമെന്നാണ് പാര്‍വതി പറഞ്ഞത്. പാര്‍വതിയുടെ വരാനിരിക്കുന്ന ചിത്രങ്ങളുടെ ഷൂട്ടിങ് ഇനിയും പൂര്‍ത്തിയാക്കാനുണ്ട്. ഷൂട്ടിങ് പൂര്‍ത്തിയാകുന്നതോടെ പാര്‍വ്വതി സിനിമയില്‍ നിന്നും കുറച്ച് നാള്‍ മാറിനില്‍ക്കും.
നോട്ട്ബുക്ക്, വിനോദയാത്ര, ഫ്ലാഷ് തുടങ്ങിയ ചിത്രങ്ങള്‍ക്കുശേഷം മലയാള സിനിമയില്‍ പാര്‍വതിയെ ആരും കണ്ടിട്ടില്ല. നാല് വര്‍ഷത്തെ ഇടവേളയ്ക്കുശേഷമാണ് മലയാളത്തില്‍ സിറ്റി ഓഫ് ഗോഡിലൂടെ തിരിച്ചുവരവ് നടത്തിയത്. എന്നാല്‍, പാര്‍വ്വതി ആ ചിത്രത്തില്‍ ശ്രദ്ധിക്കപ്പെടാതെ പോയി. അതിനുശേഷം 2014ല്‍ ആണ് പാര്‍വതിയെ ബാംഗ്ലൂര്‍ ഡെയ്‌സിലേക്ക് വിളിക്കുന്നത്. പരാജയങ്ങള്‍ക്കിടയില്‍ മലയാളത്തില്‍ ബാംഗ്ലൂര്‍ ഡെയ്‌സാണ് പാര്‍വതിയെ തുണച്ചത്. ശക്തമായ കഥാപാത്രമായിരുന്നു താരം കാഴ്ചവെച്ചത്. അങ്ങനെ സെറ മലയാളികളുടെ മനസ്സില്‍ ഇടംപിടിച്ചു. കാഞ്ചനയായി എന്ന് നിന്റെ മൊയ്തീനില്‍ എത്തിയതോടെ പാര്‍വ്വതി എല്ലാവരുടെയും പ്രിയപ്പെട്ട നടിയായി എന്നു പറയാം. ഭാഗ്യം പാര്‍വതിയുടെ കൂടെയായി. മികച്ച വേഷങ്ങള്‍ കൈകാര്യം ചെയ്ത് ഞെട്ടിക്കുകയാണ് ഇപ്പോള്‍ പാര്‍വ്വതി. പൂ, മര്യാന്‍, ചെന്നൈയില്‍ ഒരു നാള്‍, ഉത്തമ വില്ലന്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ തമിഴിലും പാര്‍വ്വതി തിളങ്ങി. മര്യാന്‍ എന്ന ചിത്രത്തില്‍ അഭിനയിച്ചതിന് ഒട്ടേറെ അവാര്‍ഡുകള്‍ താരത്തെ തേടിയെത്തിയിരുന്നു. പാര്‍വ്വതിയുടെ വരാനിരിക്കുന്ന ചിത്രമാണ് ചാര്‍ലി.
വ്യത്യസ്ത വേഷങ്ങള്‍ തെരഞ്ഞെടുക്കാനാണ് പാര്‍വ്വതിക്ക് താല്‍പര്യം. ഏറ്റെടുത്ത സിനിമകള്‍ പൂര്‍ത്തിയാക്കി കഴിഞ്ഞാല്‍ ഇടവേള അനിവാര്യമാണെന്നാണ് താരം പറഞ്ഞത്. ഇത് അഭിനയത്തിന് ഉപകാരം ചെയ്യുമെന്നാണ് പറയുന്നത്.